തുടർച്ചയായ മൂന്നാം ​ദിവസവും നിപ ഫലങ്ങൾ നെ​ഗറ്റീവ്

ക്വാറന്റീനിലുള്ളവർ 21 ദിവസം തുടരണം

Update: 2024-07-23 14:18 GMT

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ​ദിവസവും നിപ ഫലങ്ങൾ നെ​ഗറ്റീവെന്ന്  ആരോഗ്യമന്ത്രി വീണാ ജോർ​ജ്. ഇതുവരെ വന്ന 17 ഫലങ്ങളും നെ​ഗറ്റീവാണ്. നിപ സമ്പർക്കപട്ടികയിൽ 460 പേരാണുള്ളത്. 54 പേരെ കൂടി ഇന്ന് സമ്പർക്കപട്ടികയിൽ ഉൾപ്പെടുത്തി. നിലവിൽ ക്വാറന്റീനിലുള്ളവർ 21 ദിവസം തുടരണം. നിപയുമായി ബന്ധപ്പെട്ട് 15,055 വീടുകളിൽ സർവേ നടത്തി.

നിപയിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയ രണ്ട് പേർക്കെതിരെ കേസെടുത്തു. സമ്പർക്കപട്ടികയിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News