നിപ: മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് കോഴിക്കോട്ടെത്തും; രണ്ടു ആരോഗ്യപ്രവർത്തകരുടെ സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു

നിപ വൈറസ് ബാധിച്ചവർക്ക് ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്ന് മന്ത്രി വീണാ ജോർജ്

Update: 2023-09-13 04:40 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കോഴിക്കോട്ട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിൽ മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈൽ പരിശോധനാ സംഘമാണ് ഇതിലൊന്ന്. നാലു മണിക്കൂർ കൊണ്ട് നൂറുപേരുടെ സാമ്പിൾ പരിശോധിക്കാൻ കഴിയുന്നതാണ് മൊബൈൽ യൂണിറ്റ്. വവ്വാലിന്റെ സർവെ നടത്താനും പരിശോധന നടത്താനും കഴിയുന്നതാണ് ഐ സി എം ആറിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ സംഘം. പകർച്ചവ്യാധി പ്രതിരോധ വിദഗ്ധരടങ്ങുന്നതാണ് സംസ്ഥാനത്തെത്തുന്ന മൂന്നാമത്തെ സംഘം. അതിനിടെ കോഴിക്കോട്ടെ രണ്ട് ആരോഗ്യപ്രവർത്തകരുടെ സാമ്പിൾ കൂടി പൂനെയിലേക്ക് പരിശോധനക്ക് അയച്ചു.

Advertising
Advertising

അതേസമയം, നിപ വൈറസ് ബാധിച്ചവർക്ക് ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനമാർഗമാണ് മരുന്ന് എത്തിക്കുക. വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കണ്ടെത്തിയ വൈറസിന് വ്യാപനം കുറവാണെന്നും എന്നാൽ 70 ശതമാനമാണ് മരണ നിരക്കെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. രോഗംബാധിച്ച വരുടെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News