നമ്പര്‍ 18 പീഡനക്കേസ്; അഞ്ജലി റിമാദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

കേസിലെ മൂന്നാം പ്രതിയായ അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു

Update: 2022-03-24 04:24 GMT

നമ്പര്‍ 18 പീഡനക്കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. നേരത്തെ ജാമ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകാനെത്തിയ ദിവസവും ബുധനാഴ്ചയുമാണ് അഞ്ജലിയുടെ ചോദ്യം ചെയ്യല്‍ നടന്നത്. ശാരീരിക അസ്വസ്ഥത മൂലം ഹാജരാകാനാകുന്നില്ലെന്നാണ് അനേഷണ സംഘത്തിന് മുന്നില്‍ അഞ്ജലി നല്‍കിയ മൊഴി.

കഴിഞ്ഞ ദിവസവും അഞ്ജലിയെ ചോദ്യം ചെയ്തിരുന്നു.നമ്പർ 18 പോക്സോ കേസിൽ കേസിൽ മൂന്നാംപ്രതിയാണ് അഞ്ജലി റീമദേവ്. ഒന്നാം പ്രതി ഹോട്ടലുടമ റോയ് വയലാട്ടും സൈജു തങ്കച്ചൻ രണ്ടാം പ്രതിയുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുമ്പാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസ് എടുത്തത്. 2021 ഒക്ടോബർ 20ന് റോയി വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News