' അഭയ കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ല'; ജോമോൻ പുത്തൻപുരക്കലിന്റെ ആരോപണം തള്ളി സിബിഐ

പ്രതികൾക്കായി സി.ബി.ഐ കരുതികൂട്ടി പ്രവർത്തിച്ചുവെന്നും ജോമാൻ പുത്തൻപുരക്കൽ

Update: 2022-06-23 13:03 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: അഭയ കേസിൽ എതിർ സത്യാവാങ്മൂലം സമർപ്പിച്ചില്ലെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണം തള്ളി സിബിഐ. പ്രതികൾക്കായി സി.ബി.ഐ കരുതികൂട്ടി പ്രവർത്തിച്ചുവെന്നും ജോമാൻ ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് സിബിഐയുടെ പ്രതകരണം. എന്നാൽ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നും സിബിഐ വ്യക്തമാക്കി.

പ്രതികളുടെ അപ്പീലിൽ മറുപടി ഫയൽ ചെയ്തില്ലെന്നും അവരുടെ സ്വാധീനത്തിന് സിബിഐ വഴങ്ങിയെന്നും ജോമോൻ കുറ്റപ്പെടുത്തി. അഭയ കേസിൽ സി.ബി.ഐക്ക് എതിരായി പ്രധാനമന്ത്രിക്കും സിബിഐ ഡയറക്ടർക്കും പരാതി നൽകുമെന്ന് ഹരജിക്കാരൻ ജോമോൻ പുത്തൻപുരക്കൽ അറിയിച്ചു. കേസിൽ പ്രതികളുടെ കൊടുത്ത അപ്പീലിൽ കൗണ്ടർപോലും സി.ബി.ഐ ഫയൽ ചെയ്തിട്ടില്ല. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ജാമ്യം നൽകില്ലെന്നാണ് ആദ്യം കോടതി പറഞ്ഞത്. പക്ഷേ ആ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ മുന്നോട്ടുള്ള വാദങ്ങൾക്ക് ശക്തിപോരായിരുന്നു. ചുക്കും ചുണ്ണാമ്പും അറിയാത്ത തെലങ്കാനയിൽ നിന്നുള്ള വക്കീലിനെയാണ് കൊണ്ടുവന്നത്. മലയാളം പോലും അറിയാത്ത അദ്ദേഹത്തിന് കോടതി ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ലെന്നും ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു.

അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതികളുടെ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധി. 5 ലക്ഷം രൂപ കെട്ടി വെക്കണം. പ്രതികൾ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഒന്നും മൂന്നും പ്രതികളായ സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News