കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

എല്ലാ വിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി

Update: 2021-04-16 16:29 GMT
Editor : Roshin | By : Web Desk

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. കോവിഡ് വ്യാപനം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളുടെ പട്ടിക പുറത്തുവിട്ട് കലക്ടര്‍ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റിന് താഴെ കമന്‍റായാണ് കലക്ടര്‍ തന്നെ ലോക് ഡൌണ്‍ ഉണ്ടാകില്ല എന്ന് അറിയിച്ചത്. ലോക്ക്ഡൌണ്‍ ഉണ്ടാകുമെന്ന രീതിയില്‍ നിരവധി പ്രചരണങ്ങള്‍ നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കലക്ടറുടെ ഔദ്യോഗിക പ്രതികരണം.

'കോഴിക്കോട് ജില്ലയിൽ നിലവിൽ ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ദയവായി സഹകരിക്കുക.' കലക്ടര്‍ കമന്‍റില്‍ കുറിച്ചു.

അതേസമയം, ജില്ലയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ വിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളിൽ പരമാവധി 50 പേർക്കും ഹാളിന് പുറത്ത് 100 പേർക്കുമാണ് പങ്കെടുക്കാൻ അനുമതിയുണ്ടാവുക.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News