കേരളാ കോൺഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട; മുന്നണിമാറ്റ വാർത്ത തള്ളി ജോസ് കെ. മാണി
മലയോര വിഷയം മുന്നണി മാറ്റവുമായി കൂട്ടിക്കെട്ടേണ്ടെന്നും മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും പോസ്റ്റിൽ അഭിപ്രായപ്പെട്ടു
Update: 2025-07-09 01:21 GMT
കോട്ടയം: മുന്നണിമാറ്റ വാർത്ത തള്ളി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി. കേരളാ കോൺഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്നും അത് വാങ്ങി വെക്കുന്നതാണ് നല്ലതെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ജോസ് കെ.മാണി പറഞ്ഞത്.
ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ്. മലയോര വിഷയം മുന്നണി മാറ്റവുമായി കൂട്ടിക്കെട്ടേണ്ടെന്നും മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും പോസ്റ്റിൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫോട്ടോയുടെ കൂടെയാണ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പൂർണമായും തള്ളി പോസ്റ്റിട്ടത്.
watch video: