സംസ്ഥാനത്ത് ചൂടിന് ശമനമുണ്ടാകില്ല; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിനോട് അടുത്ത് താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

Update: 2023-04-16 01:03 GMT
Editor : rishad | By : Web Desk

സ്ഥാനത്ത് ഇന്നും ചൂടിന് ശമനമുണ്ടാകില്ല

Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമുണ്ടാകില്ല. ഏഴ് ജില്ലകളിൽ രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടൂമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിനോട് അടുത്ത് താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

വേനലിൽ ചുട്ടുപൊള്ളുകയാണ് കേരളം. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ചൂട് ഉയരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് ഉള്ളത്. ഇതിൽ പാലക്കാട് 40 ഡിഗ്രിക്ക് അടുത്ത് വരെ ഇന്ന് ചൂട് എത്തിയേക്കാം എന്നാണ് പ്രവചനം. ഈ ഏഴ് ജില്ലകളിലും ചൂട് 2 മുതൽ 4 ഡിഗ്രി വരെ കൂടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തൃശൂരും പാലക്കാടും ഇന്നലെയും താപനില 40 ഡിഗ്രിക്ക് മുകളിലായിരുന്നു.

ചൂട് ഉയരുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന ജാഗ്രതാ നിർദേശമാണ് നൽകുന്നത്. സൂര്യാഘാതത്തിന് സാധ്യത ഉള്ളതിനാൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെയുള്ള സമയത്ത് വെയിൽ നേരിട്ട് ഏൽക്കരുത്. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News