'കരുവന്നൂരില്‍ ഉണ്ടായത് ചെറിയ കാര്യം തന്നെ'- മന്ത്രി വി.എന്‍ വാസവന്‍

സഹകരണ പ്രസ്ഥാനത്തിനെതിരെ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണെന്നും കരുവന്നൂർ വിഷയത്തിൽ സർക്കാർ നിലപാട് കൃത്യമാണെന്നും മന്ത്രി

Update: 2022-07-30 06:58 GMT
Advertising

സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ലെന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ പ്രസ്ഥാനത്തിനെതിരെ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണെന്നും കരുവന്നൂരില്‍ ഉണ്ടായത് ചെറിയ കാര്യ തന്നെയാണെന്നും വിഷയത്തിൽ സർക്കാർ നിലപാട് കൃത്യമാണെന്നും മന്ത്രി പറഞ്ഞു. 

. കരുവന്നൂരിൽ 38 കോടി 75 ലക്ഷം രൂപ മടക്കി കൊടുത്തു കഴിഞ്ഞു. നിക്ഷേപകർ വിഷമിക്കേണ്ട കാര്യമില്ലെന്നും കുറ്റക്കാരെ ആരേയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും  നിയമത്തിന്‍റെ പഴുത് ഉപയോഗിച്ച് ഒരാളെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സഹകരണ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പൊതു വൽക്കരിക്കുന്നത് ശരിയല്ല. സഹകരണ മേഖലയെ തകർക്കാൻ ഉള്ള ശ്രമം സഹകാരികൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 






Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News