പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല; മുണ്ടക്കൈ ദുരന്തഭൂമിയിൽ ഇന്ന് പടവെട്ടിക്കുന്ന് നിവാസികളുടെ സമരം

റോഡില്ലെന്നും സമീപത്തൊന്നും ജനവാസമില്ലെന്നും 27 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പ്രദേശവാസികൾ

Update: 2025-03-12 01:03 GMT
Editor : ലിസി. പി | By : Web Desk

വയനാട്:പുനരധിവാസ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട ചൂരൽമല പടവെട്ടിക്കുന്ന് നിവാസികൾ ഇന്ന് ദുരന്ത ഭൂമിയിൽ സമരം ചെയ്യും. രാവിലെ ഒമ്പത് മുതൽ ചൂരൽമലയിലാണ് സമരം. ഉരുൾപൊട്ടലിനു പിന്നാലെ ജോൺ മത്തായി കമ്മീഷൻ വാസയോഗ്യമെന്ന്  അടയാളപ്പെടുത്തിയതാണ് സ്കൂൾ റോഡ് മുതൽ പടവെട്ടിക്കുന്നുവരെയുള്ള പ്രദേശത്തുകാർ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് പുറത്താകാൻ കാരണം.

എന്നാൽ, അതീവ പരിസ്ഥിതി ദുർബല പ്രദേശമായ മേഖലയിൽ ഒറ്റപ്പെട്ടുപോയ 27 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വഴി ഇല്ലാതായി ഒറ്റപ്പെട്ട പ്രദേശങ്ങളെയും ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും എല്ലാം പാഴ് വാക്കായെന്ന് ഇവർ  പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News