'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്: സൗബിൻ ഷാഹിറിനും സഹനിര്‍മാതാക്കള്‍ക്കും നോട്ടീസ്
അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി
Update: 2025-06-05 06:02 GMT
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് നോട്ടീസ്. നടനും നിർമാതവുമായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി തുടങ്ങിയവർക്കാണ് മരട് പൊലീസ് നോട്ടീസ് നൽകിയത്.
14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.