മുണ്ടക്കൈ ടൗൺഷിപ്പ്; എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളോട് രണ്ടുദിവസത്തിനകം ഒഴിഞ്ഞു പോകാൻ നോട്ടീസ്

കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ ലയങ്ങളിൽ കഴിയുന്ന എഴുപതോളം കുടുംബങ്ങളിൽ 15 പേർക്കാണ് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്

Update: 2025-02-21 08:38 GMT
Editor : സനു ഹദീബ | By : Web Desk

വയനാട്: മുണ്ടക്കൈ ദുരിതബാധിതർക്ക് ടൌൺഷിപ്പ് ഒരുക്കുന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളോട് രണ്ടുദിവസത്തിനകം ഒഴിഞ്ഞു പോകാൻ ഉടമകളുടെ നോട്ടീസ്. എഴുപതോളം കുടുംബങ്ങൾക്ക് ലയങ്ങളിൽ നിന്ന് മാറേണ്ടിവരും. കുടിയിറക്കുന്നതിനെതിരെ സർക്കാർ ഇടപെടണമെന്ന് തൊഴിലാളികൾ മീഡിയവണിനോട് പറഞ്ഞു.

കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ ലയങ്ങളിൽ കഴിയുന്ന എഴുപതോളം കുടുംബങ്ങളിൽ 15 പേർക്കാണ് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്. ജനിച്ചുവളർന്ന സ്ഥലത്തു നിന്ന് മാറിയാൽ പോകാനൊരിടവുമില്ലെന്നും ആശങ്കയിലാണെന്നും തൊഴിലാളികൾ പറഞ്ഞു. എന്നാൽ തങ്ങളെ കുടിയിറക്കിയുള്ള മാനേജ്മെൻ്റ് നടപടിക്കെതിരെ സർക്കാർ ഇടപെടണമെന്നും മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തെ സ്വാഗതം തങ്ങൾ ചെയ്യുന്നുവെന്നും കുടുംബങ്ങൾ പറഞ്ഞു.

മാനേജ്മെൻ്റ് നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ. മാനേജ്മെന്റ് സ്വയം തയ്യാറാവുകയോ സർക്കാർ ഇടപെടുകയോ ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കിയില്ലെങ്കിൽ ഞായറാഴ്ച മുതൽ സമരമാരംഭിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News