കത്തി കാട്ടി ഗുണ്ടാ പിരിവ്, തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം: കുപ്രസിദ്ധ ഗുണ്ട ഷാനവാസ് അറസ്റ്റിൽ

ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു

Update: 2024-09-22 17:06 GMT

തിരുവനന്തപുരം: കത്തി കാട്ടി ​ഗുണ്ടാ പിരിവിനെത്തിയ കുപ്രസിദ്ധ ഗുണ്ട ഷാനവാസ് അറസ്റ്റിൽ. തടയാൻ എത്തിയ പൊലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. നെടുമങ്ങാട് ഇന്നുച്ചയ്ക്കായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.

സംഘർഷം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. ഇയാൾ വാഹനം തകർക്കാനും ശ്രമം നടത്തി. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തു. ഇരുപതോളം കേസുകളിൽ പ്രതിയാണ് ഷാനവാസ്.  

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News