ഇനി സി.പി.എമ്മിനൊപ്പം; എ.കെ.ജി സെന്‍ററിലെത്തി ഭീമന്‍ രഘു

നേതൃത്വവുമായുള്ള ഭിന്നതകൾ കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കാമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു

Update: 2023-07-07 10:57 GMT

തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്നും രാജി വെച്ച നടൻ ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തി. നേതൃത്വവുമായുള്ള ഭിന്നതകൾ കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കുമെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. സി.പി.എം നേതൃത്വത്തോട് ഇതുസംബന്ധിച്ച് താൽപര്യവും ഭീമൻ രഘു അറിയിച്ചിരുന്നു.അതിന്റെ ഭാഗമായാണ് ഭീമൻ രഘു ഇപ്പോൾ എ.കെ.ജി സെന്ററിലെത്തിയത്. നേരത്തേ നടനും സംവിധായകനുമായ രാജസേനനും ഇത്തരത്തിൽ ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എ.കെ.ജി സെന്ററിലെത്തിയ ഭീമൻ രഘു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനേയും മന്ത്രി വി. ശിവൻകുട്ടിയേയും കണ്ടു. ബി.ജെ.പി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നില്ല. സി.പി.എമ്മിന് കൃത്യമായ നിലപാടുണ്ടെന്നും ഭീമൻ രഘു പറഞ്ഞു.

Advertising
Advertising

'ആദർശപരമായ വിയോജിപ്പ് കാരണമാണ് ഞാൻ ബി.ജെ.പി വിട്ടത്. ചിന്തിക്കുന്നവർക്ക് ഇരിക്കാൻ പറ്റിയ സ്ഥലമല്ല ബി.ജെ.പി. വിജയിക്കാനല്ല, മറിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയെന്ന ആശയമാണ് എന്റെ മനസിലുള്ളത്. ബി.ജെ.പിയിൽ വന്നു കയറിയപ്പോഴും അതുണ്ടായിരുന്നു. പക്ഷേ അതിനുള്ള ഒരു തട്ട് അവര് തന്നില്ല. അർഹിക്കുന്ന ഒരു സ്ഥാനവും തന്നില്ല. ആകെ കിട്ടിയത് ഇലക്ഷന് നിൽക്കാൻ പറ്റിയെന്നുള്ളത് മാത്രമാണ്. ഭീമൻ രഘു പറഞ്ഞു.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News