സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം: ലോക്കൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ

കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സസ്പെൻഡ് ചെയ്തത്

Update: 2023-02-04 14:15 GMT

കാഞ്ഞങ്ങാട്: സിപിഎം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമിട്ട ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ. കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സസ്പെൻഡ് ചെയ്തത്. 

പെരിയ ഇരട്ട കൊലക്കേസിൽ പ്രതിയാണ് രാഘവൻ. രണ്ട് ദിവസം മുമ്പാണ് ഗ്രൂപ്പിൽ രാഘവന്റെ ശബ്ദസന്ദേശമെത്തിയത്. എറണാകുളത്തേക്ക് പോകുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഇയാൾ സന്ദേശമയച്ചതെന്നാണ് കണ്ടെത്തൽ. സംഭവം വിവാദമായതോടെ സന്ദേശം ഭാര്യയ്ക്ക് അയച്ചതാണെന്നും ഗ്രൂപ്പ് മാറിയതാണെന്നും വിശദീകരിച്ച് രാഘവൻ രംഗത്തെത്തിയിരുന്നു.

Full View

സ്ത്രീകളുൾപ്പടെയുള്ള വാട്‌സ്ഗ്രൂപ്പിലാണ് രാഘവൻ സന്ദേശമയച്ചത്. ഗ്രൂപ്പിൽ നിന്ന് ഇയാൾ മെസ്സേജ് ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പാർട്ടി പ്രവർത്തകർ തന്നെ വിഷയം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തുടർന്നാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News