ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ 19കാരി ട്രെയിനില്‍ പ്രസവിച്ചു
തൃശൂർ നെല്ലാട് വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്
Update: 2025-06-02 04:30 GMT
representative image
തൃശൂർ: ഒഡീഷ സ്വദേശിനി ട്രെയിനിൽ പ്രസവിച്ചു. തൃശൂർ നെല്ലാട് വെച്ചാണ് 19കാരി ട്രെയിനിൽ പ്രസവിച്ചത്. ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു യുവതി.
ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.ആലുവയിലെത്തിയ ശേഷം റെയില്‍വെ അധികൃതര്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.