''സ്വന്തം കുഞ്ഞിനെ കാണാൻപോലും പറ്റുന്നില്ല, ഒന്നാം സമ്മാനം വേണ്ടായിരുന്നു'' - ഓണം ബമ്പർ അടിച്ച അനൂപ്

തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് അനൂപ്. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം.

Update: 2022-09-23 10:07 GMT

തിരുവനന്തപുരം: ഓണം ബമ്പർ അടിച്ച ശേഷം സ്വന്തം വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിലാണ് താനെന്ന് അനൂപ്. അസുഖമായ കുഞ്ഞിനെ കാണാൻ പോലും പറ്റുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണം. അതിനൊന്നും ആളുകൾ സമ്മതിക്കുന്നില്ല. 24 മണിക്കൂറും വീടിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. തനിക്ക് പണം കിട്ടിയിട്ടില്ല. തന്റെ വിഷമം മനസ്സിലാക്കണമെന്നും അനൂപ് ഷെയർ ചെയ്ത വീഡിയോയിൽ പറഞ്ഞു.


'വീട്ടിൽ കയറാനാവുന്നില്ല, ഒന്നാം സമ്മാനം വേണ്ടായിരുന്നു' -

'വീട്ടിൽ കയറാനാവുന്നില്ല, ഒന്നാം സമ്മാനം വേണ്ടായിരുന്നു' -ഓണം ബംബർ 25 കോടിയടിച്ച അനൂപ് പറയുന്നു

Posted by MediaoneTV on Friday, September 23, 2022
Advertising
Advertising

തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് അനൂപ്. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമെങ്കിലും മുഴുവൻ തുകയും അനൂപിന് ലഭിക്കില്ല. 15.75 കോടി രൂപയാണ് കിട്ടുക. 2.5 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകണം.

ലോട്ടറി ജേതാക്കൾക്കായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സാമ്പത്തിക പരിശീലന പരിപാടി നടത്തും. ഇതിന്റെ ആദ്യ ബാച്ചിൽ അനൂപും ഉൾപ്പെടും. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ലോട്ടറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി പ്രഖ്യാപിച്ചത്.

ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ലോട്ടറി വകുപ്പ് പരിശീലന മൊഡ്യൂൾ രൂപീകരിക്കാൻ നടപടി തുടങ്ങിയിരുന്നു. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനെയാണ് തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News