കണ്ണൂരിലെ സ്‌ഫോടനം: ഒരു മരണം, കേസെടുത്ത് പൊലീസ്

വീട് വാടകക്കെടുത്ത അനൂപ് മാലിക്കിനെതിരെയാണ് കേസ്‌

Update: 2025-08-30 05:13 GMT

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപമുള്ള വീടുകള്‍ക്കും കേടുപാടുണ്ട്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അനൂപ മാലിക് എന്നയാള്‍ വാടകയ്‌ക്കെടുത്ത വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. അനൂപിനെതിരെ എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തു.

2016ല്‍ പുഴാതിയിലെ വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച കേസില്‍ പ്രതിയാണ് അനൂപ്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സ്ഫോടനം ഉണ്ടായത്. ഗോവിന്ദന്‍ എന്ന വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് സ്ഫോടനം.

Advertising
Advertising

2016ൽ കണ്ണൂർ പുഴാതിയിൽ സമാന രീതിയിൽ സ്ഫോടനം ഉണ്ടായിരുന്നു. പുഴാതിയിൽ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്.

അന്ന് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അനൂപിന്റെ ബന്ധുക്കൾക്ക് സ്ഫോടനത്തിൽ അന്ന് പരുക്കേറ്റിരുന്നു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News