മുക്കത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്
Update: 2025-02-10 01:17 GMT
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് സ്വദേശി മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ ആണ് മരിച്ചത്. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് ഏഴരയ്ക്ക് കുറ്റിപ്പാലയ്ക്ക് സമീപമാണ് അപകടം.
ഇറക്കത്തിൽ വെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം വിടുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ച്ചയിലേക്ക് മറിയുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഫാത്തിമ ജെബിനെ മുക്കം കെഎംസിടി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരിച്ചു.
accident