ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു

എറണാകുളം കണ്ടെയ്‌നർ റോഡിലാണ് അപകടം

Update: 2022-03-07 07:00 GMT
Editor : ലിസി. പി | By : Web Desk

ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി മണിയൻ ആണ് മരിച്ചത്. എറണാകുളം കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ സിഗ്നലിന് സമീപമാണ്. അപകടം. കൊടുങ്ങല്ലൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

ലോറിയുടെ ടയർ പഞ്ചറായപ്പോൾ അത് നന്നാക്കുന്നതിനിടെയായിരുന്നു അപകടം. ടയർ ഭാഗം നെഞ്ചിൽ തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News