ആര്യനാട്ടെ കെഎസ്ആർടിസി ബസ് അപകടത്തിൽ ഒരു മരണം

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു സോമൻ നായരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് അഞ്ച് കുട്ടികൾ ചികിത്സയിലാണ്.

Update: 2021-11-03 09:15 GMT

തിരുവനന്തപുരം ആര്യനാട്ടെ കെഎസ്ആർടിസി ബസ് അപകടത്തിൽ ഒരു മരണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സോമൻ നായരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് അഞ്ച് കുട്ടികൾ ചികിത്സയിലാണ്.

ആര്യനാട് ഈഞ്ചപുരയിൽ കെഎസ്ആർടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷെഡ് തകർന്നാണ് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റത്. രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ വെയ്റ്റിങ് ഷെഡ് പൂർണമായും തകർന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ബസ് അമിതവേഗതയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News