മീഡിയവൺ വിലക്കിനെതിരെ ഒറ്റയാൾ സമരം

ബാലരാമപുരം സ്വദേശിയായ ഒറ്റയാൾ സലീമാണ് സമരം നടത്തിയത്.

Update: 2022-02-09 11:56 GMT

മീഡിയവൺ സംപ്രേഷണം വിലക്കിയതില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയിൽ ഒറ്റയാൾ പ്രതിഷേധം. ബാലരാമപുരം സ്വദേശിയായ ഒറ്റയാൾ സലീമാണ് സമരം നടത്തിയത്. കൈകൾ ബന്ധിച്ച് മീഡിയവണിന്‍റെ പ്രതീകാത്മക മൈക്കുമായി നടന്നായിരുന്നു പ്രതിഷേധം. കാരണം കൂടാതെയാണ് ചാനലിന് കേന്ദ്രം വിലക്കേർപ്പെടുത്തിയതെന്ന് ഒറ്റയാൾ സലീം പറഞ്ഞു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച സമരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തോടെ സമാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും അകാരണമായി തടയുന്ന മീഡിയവൺ ചാനൽ നിരോധനം പിൻവലിക്കും വരെ സമരം തുടരുമെന്ന് ഒറ്റയാൾ സലീം പറഞ്ഞു.

Advertising
Advertising

മീഡിയവൺ വിലക്കിനെതിരെ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടന്ന മുസ്‌ലിം ഏകോപന സമിതിയുടെ പ്രതിഷേധ ധർണക്ക് ഒറ്റയാൾ സലീം അഭിവാദ്യം അർപ്പിച്ചു. നേരത്തെ പൌരത്വ സമര കാലത്തും അദ്ദേഹം ഒറ്റയാള്‍ സമരം നടത്തിയിരുന്നു.

Posted by A M Nadwi on Tuesday, February 8, 2022

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News