Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത് ന്യൂനപക്ഷ സ്കോളർഷിപ്പ് തുക മാത്രം. മുന്നാക്ക, ഒബിസി, എസ്‌സി - എസ്ടി സ്കോളർഷിപ്പുകളില്‍ കുറവ് വരുത്തിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചത്. ന്യൂനപക്ഷേതര വകുപ്പുകളിൽ കുറച്ചത് സ്കോളർഷിപ്പ് ഒഴികെയുള്ള പദ്ധതികൾ മാത്രമാണ്. സ്കോളർഷിപ്പ് ഫണ്ട് നിലനിർത്തുന്നതില്‍ ന്യൂനപക്ഷ വകുപ്പ് ജാഗ്രത കാണിച്ചില്ലെന്നും വിമർശനമുയരുന്നുണ്ട്.
ഇന്നലെയായിരുന്നു ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ച വാർത്ത മീഡിയവൺ പുറത്തുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളോട് കൂടിയാലോചന നടത്തിയതിന് ശേഷമായിരുന്നു ഈ കാര്യത്തിൽ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നാക്ക, ഒബിസി, എസ്‌സി-എസ്ടി സ്കോളർഷിപ്പ് തുക കുറയ്ക്കേണ്ടതില്ലെന്ന് വിവിധ വകുപ്പുകളിലെ ഡയറക്ടർമാർ തീരുമാനിച്ചത്.
വാർത്ത കാണാം: