വിഴിഞ്ഞം; ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സമരക്കാരുമായി നിരവധി ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സഭ തലവൻമാരുമായി സംസാരിച്ച് സമവായ നീക്കം നടത്തുന്നത്.

Update: 2022-12-03 13:55 GMT
Editor : Nidhin | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം സമവായനീക്കത്തിന്റെ ഭാഗമായി ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ കണ്ടത്. നേരത്തെ ലത്തീൻ മലങ്കര സഭ തലവൻമാരുമായും ചീഫ് സെക്രട്ടറി വി.പി ജോയി ചർച്ച നടത്തിയിരുന്നു. സമരക്കാരുമായി നിരവധി ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സഭ തലവൻമാരുമായി സംസാരിച്ച് സമവായ നീക്കം നടത്തുന്നത്.

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കതോലിക്കാ ബാവയുമായും ലത്തീൻ അതീരൂപത ആർച്ച ബിഷപ്പ് ഡോക്ടർ തോമസ് ജെ നെറ്റോയുമായും ചീഫ് സെക്രട്ടറി വി.പി ജോയി ചർച്ച നടത്തി. പദ്ധതിയുടെ പണി നിർത്തി വെയ്ക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചെങ്കിൽ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്.

സഭാ തലവൻമാർ എന്ത് മറുപടി നൽകി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.അതിനിടെ മധ്യസ്ഥ ശ്രമം നടത്താൻ ഗാന്ധി സ്മാരക നിധിയും ശ്രമം തുടങ്ങി. സമരക്കാരും സർക്കാരും അദാനിയുമായി സംസാരിക്കാനാണ് ആലോചന. ഇതിനായി പൗരപ്രമുഖരെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ചു.

അതേസമയം വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ആവർത്തിച്ച് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ രംഗത്ത് വന്നു. എന്നാൽ സമരത്തിൽ ബാഹ്യഇടപെടലുണ്ടോയെന്ന ചോദ്യത്തിന് പോർട്ടുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തനിക്ക് കിട്ടാറില്ലെന്നായുരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ അടുത്താഴ്ച ഹൈക്കോടതി അടുത്താഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് സമവായ നീക്കങ്ങൾ സജീവമായിരിക്കുന്നത്.

കേന്ദ്രസേന സുരക്ഷ ഏറ്റെടുത്താൽ സ്ഥിതിഗതികൾ മാറുമെന്ന വിലയിരുത്തൽ ഇരു കൂട്ടർക്കുമുണ്ട്. പദ്ധതി നിർത്തിവെയ്ക്കണമെന്നവാശ്യത്തോട് ഒരുതരത്തിലും യോജിക്കാതെ സർക്കാർ നിൽക്കുമ്പോാൾ സമവായ ഫോർമുല എന്തെന്ന് കാത്തിരുന്ന് കാണണം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News