സ്വയം ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂർത്ത്? പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം: എം.എ യൂസുഫലി

നേരത്തെ വലിയ തുക മുടക്കി ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു

Update: 2022-06-17 06:58 GMT
Advertising

തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി. മൂന്നാം ലോക കേരളസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂർത്തെന്ന് ചോദിച്ച അദ്ദേഹം പ്രവാസികളെ വിഷമിപ്പിക്കരുതെന്ന് ഓർമിപ്പിച്ചു. ഭക്ഷണം കഴിക്കുന്നത് ധൂർത്ത് ആണെന്ന് പറഞ്ഞതിൽ വിഷമമുണ്ടെന്നും നേതാക്കൾ ഗൾഫിൽ വരുമ്പോൾ കൊണ്ട് നടക്കുന്നത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വലിയ തുക മുടക്കി ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യൂസുഫലിയുടെ പ്രസ്താവന. ലോക കേരള സഭ പ്രവാസികൾക്കുള്ള ആദരവാണെന്നും പ്രവാസികളിൽ പല രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരുണ്ടെന്നും പ്രവാസികൾക്ക് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ സുതാര്യമാക്കണമെന്നും എന്തെങ്കിലും നിർമാണം അവസാന ഘട്ടത്തിൽ എത്തുമ്പോൾ സ്റ്റോപ് മെമ്മോ കൊണ്ടുവരുന്ന രീതിയാണുള്ളതെന്നും യൂസുഫലി പറഞ്ഞു. നിയമങ്ങൾ മാറ്റി ഇൻവെസ്റ്റ്‌മെന്റ് പ്രോട്ടക്ഷൻ കൊണ്ടുവരണമെന്നും തന്റെ മനസും ശരീരവും ധനവും കേരളത്തിലാണെന്നും യൂസുഫലി വ്യക്തമാക്കി.

മേഖല ലോക കേരള സഭ സംഘടിപ്പിക്കണമെന്ന നിർദേശവും യൂസഫലി മുന്നോട്ട് വച്ചു. ഗൾഫ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ലോക കേരള സഭ നടത്തണമെന്നും ഫണ്ട് പ്രശ്‌നമാണെങ്കിൽ അവിടുന്ന് സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോക കേരള സഭയിൽ പങ്കെടുക്കാതിരുന്നത് ഒരുമിച്ചെടുത്ത തീരുമാനപ്രകാരമായിരുന്നുവെന്നും 16 കോടി ചെലവാക്കി പരിപാടി നടത്തിയതാണ് ധൂർത്തെന്ന് പറഞ്ഞതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല എതിർത്തതെന്നും എല്ലാത്തിനും പ്രോഗ്രസ് റിപ്പോർട്ടുള്ള മുഖ്യമന്ത്രിക്ക് ഇതിൽ പ്രോഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.


Full View

Opposition and ruling party must unite on the issue of expatriates: MA Yusufali

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News