മന്ത്രി രാജീവിന്‍റെ ക്യാമറ, മുന്നില്‍ ചിരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും എംഎല്‍എയും എംപിയും മേയറും ജയസൂര്യയും-അപൂര്‍വ ചിത്രം

വ്യവസായ മന്ത്രി പി രാജീവ് ഫോട്ടോഗ്രാഫര്‍ കെ രവികുമാറിന്‍റെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം രാഷ്ട്രീയം മറന്ന് കൈയ്യടി നേടിയിരിക്കുകയാണ്

Update: 2022-01-02 14:23 GMT
Editor : ijas

രാഷ്ട്രീയ കേരളത്തിന്‍റെ ഇരുപക്ഷത്തുമായി നിലയുറപ്പിച്ച നേതാക്കള്‍ ഒരു ഫ്രെയിമില്‍ വന്ന കാഴ്ച്ച കൗതുകമായി. എറണാകുളത്ത് മാധ്യമ ഫോട്ടോഗ്രാഫർമാരുടെ എക്സിബിഷനിടെ വ്യവസായ മന്ത്രി പി. രാജീവ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ളവരെ മുന്‍ നിര്‍ത്തി എടുത്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയില്‍ വെച്ചാണ് പരിപാടി നടന്നത്.

Full View

തൃക്കാക്കര എം.എല്‍.എ കെ ബാബു, എറണാകുളം എം.പി ഹൈബി ഈഡന്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, എറണാകുളം എം.എല്‍.എ ടിജെ വിനോദ് എന്നിവര്‍ക്കൊപ്പം സിനിമ താരം ജയസൂര്യയും ഉള്‍പ്പെടുന്നതാണ് അപൂര്‍വ ഫ്രെയിം. വ്യവസായ മന്ത്രി പി രാജീവ് ഫോട്ടോഗ്രാഫര്‍ കെ രവികുമാറിന്‍റെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം രാഷ്ട്രീയം മറന്ന് കൈയ്യടി നേടിയിരിക്കുകയാണ്. വ്യവസായ മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഫോട്ടോകള്‍ അവരവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചു.

Full View 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News