'കേരളത്തെ സഹായിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് അനീതിയാണ്'; വി ഡി സതീശൻ

വ്യവസായ രംഗത്തെ പ്രശംസിച്ചുള്ള ശശിതരൂരിന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ്

Update: 2025-02-15 10:55 GMT

വയനാട്: മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം വായ്പ അനുവദിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുണ്ടക്കൈ ദുരിതാശ്വാസത്തിൽ കേരളത്തെ സഹായിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്നും ഒന്നര മാസം കൊണ്ട് പദ്ധതികൾ എങ്ങനെ പൂർത്തിയാക്കാനാണെന്നും സതീശൻ ചോദിച്ചു. കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വ്യവസായ രംഗത്തെ പ്രശംസിച്ചുള്ള ശശിതരൂരിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് തള്ളി. എത് കണക്കിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Advertising
Advertising

കേന്ദ്രത്തിന്റെ നിലപാട് മനുഷ്യത്വമില്ലാത്ത നടപടിയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളത്തിന്‌ എതിരായ ഗൂഡാലോചനയാണിതെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കൾ കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ പുനരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്ര നടപടി എല്ലാം നഷ്ടപെട്ടവരോടുള്ള ക്രൂരതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു. ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് എടുക്കാൻ ആണെങ്കിൽ ഇവിടുന്ന് എടുക്കാമായിരുന്നെന്നും സുധാകരൻ പറഞ്ഞു. പുനരധിവാസത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനൊപ്പം യോജിച്ച സമരത്തിന് തയ്യാറാണെന്നും സുധാകരൻ വ്യക്തമാക്കി.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News