പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഇന്ന് തുടങ്ങും

20 പാർലമെൻ്റ് മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

Update: 2024-04-08 01:14 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഇന്ന് തുടങ്ങും. 20 പാർലമെൻ്റ് മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആറ്റിങ്ങൽ മണ്ഡലത്തിലെ വെമ്പായത്തും ആറരയ്ക്ക് തിരുവനന്തപുരം മണ്ഡലത്തിലെ പേട്ടയിലുമാണ് പ്രചാരണം. ചൊവ്വാഴ്ച പത്തനംതിട്ടയിലും ബുധനാഴ്ച കോട്ടയം മണ്ഡലത്തിലും പ്രതിപക്ഷ നേതാവെത്തും. റമദാന് ശേഷം 12ന് എറണാകുളം, 13ന് തൃശൂർ മണ്ഡലങ്ങളിലാണ് പൊതുപരിപാടികൾ. 

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരിന്നു മത്സര രംഗത്തുണ്ടായിരുന്നത്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും.ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികള്‍ ആലത്തൂരിലുമാണ് നിലവില്‍ ഉള്ളത്. കോട്ടയത്ത് നിലവില്‍ 14 പേരും ആലത്തൂരില്‍ അഞ്ച് പേരുമാണ് മത്സര രംഗത്തുള്ളത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News