അമിത്ഷായുടേയും നരേന്ദ്രമോദിയുടേയും ഗുഡ് ബുക്കിൽ ഇടംപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം: പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ടെന്ന വാദം ആവര്‍ത്തിക്കുമ്പോഴും ശബരിമല സ്വര്‍ണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി

Update: 2026-03-26 07:27 GMT

കൊല്ലം: അമിത്ഷായുടെയും നരേന്ദ്രമോദിയുടെയും ഗുഡ് ബുക്കില്‍ ഇടംപിടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിരവധി കാര്യങ്ങളില്‍ പിണറായി വിജയനെ അവര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ടെന്ന വാദം ആവര്‍ത്തിക്കുമ്പോഴും ശബരിമല സ്വര്‍ണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

'അമിത്ഷായുടെയും നരേന്ദ്രമോദിയുടെയും ഗുഡ് ബുക്കില്‍ കയറാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. നിരവധി കാര്യങ്ങളില്‍ അവര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അമിത് ഷായും നരേന്ദ്രമോദിയും പറഞ്ഞാല്‍ പിണറായി വിജയന്‍ ഏത് കടലാസിലും ഒപ്പിടും. 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി ഇവരുടെ മുന്നില്‍ നില്‍ക്കുന്നത്'. സതീശന്‍ വിമര്‍ശിച്ചു.

Advertising
Advertising

'കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്ക്ക് നേരെയുണ്ടായത് ഒരിക്കലും ഒരു രാഷ്ട്രീയ നേതാവ് നടത്താന്‍ പാടില്ലാത്ത അധിക്ഷേപ പരാമര്‍ശമാണുണ്ടായത്. സംഭവം ഉണ്ടായി മണിക്കൂറുകള്‍ക്കകം അയാളെ പുറത്താക്കി. നടപടി സ്വീകരിച്ച ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. ഒരാളും അത്തരമൊരു പരാമര്‍ശത്തെ പിന്തുണക്കുന്നില്ല. രമ്യ ഹരിദാസിനെതിരെ പരാമര്‍ശം നടത്തിയ വിജയരാഘവന് എതിരെ സിപിഎം എന്ത് നടപടിയാണെടുത്തത്? വീണ എസ്.നായര്‍ക്കെതിരെ പരാമര്‍ശം നടത്തി എന്ത് നടപടിയാണെടുത്തത്? ഉമ്മന്‍ചാണ്ടിയുടെ മകളെ കുറിച്ച് സിപിഎം മോശം പരാമര്‍ശം നടത്തുകയുണ്ടായി. സിപിഎം നേതാക്കള്‍ക്ക് ആരെയും എന്തുവേണമെങ്കിലും പറയാം?നടപടിയെടുക്കില്ല. എന്നാല്‍, യുഡിഎഫ് അങ്ങനെയല്ല. മോശം പരാമര്‍ശം ആര് നടത്തിയാലും നടപടി സ്വീകരിക്കും'. അദ്ദേഹം വ്യക്തമാക്കി.

ശബരിമല കൊടിമരക്കേസ് സ്വര്‍ണക്കൊള്ളയുടെ ഗൗരവം കുറയ്ക്കാന്‍ കൊണ്ടുവന്ന ആരോപണമാണെന്നും ഞങ്ങള്‍ മാത്രമല്ല, മറ്റവരും കട്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് നോക്കിയതെന്നും സതീശന്‍ പറഞ്ഞു. ക്രമക്കേട് ഒന്നും നടന്നിട്ടില്ലെന്ന് ഇപ്പോള്‍ കോടതി തന്നെ പറഞ്ഞില്ലേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News