മഞ്ചേശ്വരത്തെ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് എസ്ഡിപിഐ സ്ഥാനാർഥി അഷ്‌റഫ് കെ.എം

ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം

Update: 2026-03-26 08:46 GMT

കാസര്‍കോട്: മഞ്ചേശ്വരത്തെ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് എസ്ഡിപിഐ സ്ഥാനാർഥി അഷ്‌റഫ് കെ.എം. അഷ്റഫ് തന്നെയാണ് മീഡിയവണിനോട് ഇക്കാര്യം വ്യക്തമാക്കിയത്.  പത്രിക പിൻവലിക്കാനായി അദ്ദേഹം കലക്ട്രേറ്റിലേക്ക് പുറപ്പെട്ടു. പാർട്ടി ഭാരവാഹിത്വവും അഷ്റഫ് രാജിവെച്ചു. 

മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കുന്നത് അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ എസ്ഡിപിഐ സംസ്ഥാന നേതാക്കളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. 

Advertising
Advertising

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ ഇന്നലെ മീഡിയവണിനോട് പറഞ്ഞിരുന്നു. മഞ്ചേശ്വരത്തെ  എസ്ഡിപിഐ സ്ഥാനാർഥിത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ബിജെപിയെ സഹായിക്കുന്നതാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം എന്നാണ് പ്രധാന വിമര്‍ശനം. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News