'എതിർക്കുന്നവരെ പുറത്താക്കുന്ന ലോബി കെ.പി.സി.സിയിൽ പ്രവർത്തിക്കുന്നുണ്ട്'; ബാബു ജോർജ്

കെ.സുധാകരനെ നിയന്ത്രിക്കുന്നത് കെ.ജയന്ത്‌ ഉൾപ്പെട്ട പ്രത്യേക ലോബിയാണെന്നും അവർ തനിക്ക് എതിരെ പ്രവർത്തിച്ചെന്നും ബാബു ജോർജ് പറഞ്ഞു

Update: 2024-02-14 09:11 GMT
Advertising

പത്തനംതിട്ട: മുൻ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ് സി.പി.എമ്മിൽ. കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും നാളെ ഫെബ്രുവരി 16 ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനിൽ നിന്ന് അംഗത്വം സ്വീകരിക്കും എന്ന് ബാബു ജോർജ് പറഞ്ഞു.

മുതിർന്ന നേതാവും മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റുമായ സജി ചാക്കോയും സി.പി.എമ്മിൽ ചേരും. കോൺഗ്രസ് നേതൃത്വം ഇരുവർക്കും എതിരെ നേരെത്തെ അച്ചടക്ക നടപടി എടുത്തിരുന്നു.

പി.ജെ.കുര്യൻ പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ചെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ നിയന്ത്രിക്കുന്നത് കെ.ജയന്ത്‌ ഉൾപ്പെട്ട പ്രത്യേക ലോബിയാണെന്നും അവർ തനിക്ക് എതിരെ പ്രവർത്തിച്ചെന്നും ബാബു ജോർജ് പറഞ്ഞു.

എതിർക്കുന്നവരെ പുറത്താക്കുന്ന ലോബി കെ.പി.സി.സിയിൽ പ്രവർത്തിക്കുന്നു. അതിന് നേതൃത്വം നൽകുന്നത് കെപിസിസി അധ്യക്ഷനാണെന്നും ബാബു ജോർജ് കൂട്ടിച്ചേർത്തു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News