ശിവന്‍കുട്ടിയുടെ രാജിയിലുറച്ച് പ്രതിപക്ഷം; കയ്യാങ്കളി കേസ് ഇന്നും സഭയില്‍ ഉന്നയിക്കും

മരംമുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നിയമസഭയില്‍ ഇന്നുണ്ടാകും

Update: 2021-07-30 01:15 GMT

നിയമസഭ കയ്യാങ്കളിക്കേസ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിച്ചേക്കും. വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മരംമുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നിയമസഭയില്‍ ഇന്നുണ്ടാകും.

 ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്കരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി .രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി, അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്തു.

Advertising
Advertising

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാൻ ഒരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.എന്നാൽ കോടികൾ നഷ്ടം വരുത്തിയ പാമോലിൻ അടക്കം പിൻവലിക്കാൻ ശ്രമിച്ചവരാണ് പ്രതിപക്ഷമെന്നും, സഭയിലെ പ്രശ്നങ്ങൾ സഭയിൽ തന്നെ തീർക്കണമെന്നും മുഖ്യമന്ത്രി.ശിവൻകുട്ടി രാജി വയ്ക്കണമെന്നാവശ്യവും മുഖ്യമന്ത്രി തളളിക്കളഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് സഭ നടപടികൾ ബഹിഷ്കരിക്കുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News