ഹയര്‍സെക്കന്‍ഡറി ഫീസ് വാങ്ങേണ്ടെന്ന തീരുമാനം അട്ടിമറിച്ചു; ഉത്തരവിറക്കിയത് നിര്‍ദേശം നല്‍കി ആറു മാസം കഴിഞ്ഞ്

ഫീസടച്ച വിദ്യാര്‍ഥികള്‍ ടി.സി വാങ്ങി ഉപരിപഠനത്തിനായി സ്കൂള്‍ വിട്ട ശേഷമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്

Update: 2021-09-03 05:32 GMT
Advertising

ഹയർസെക്കണ്ടറി ട്യൂഷൻ ഫീസ് വാങ്ങരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഉത്തരവായി ഇറങ്ങാൻ ആറുമാസം വൈകി. കോവിഡ്​ വ്യാപനത്തെതുടർന്ന്​ സ്​കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികളില്‍ നിന്ന്​ ട്യൂഷൻ, സ്പെഷൽ ഫീസുകളില്‍ വാങ്ങേണ്ടെന്ന് ഡി.ജി.ഇ നിര്‍ദേശിച്ചത്. എന്നാല്‍, ഫീസടച്ച വിദ്യാര്‍ഥികള്‍ ടി.സി വാങ്ങി ഉപരിപഠനത്തിനായി സ്കൂള്‍ വിട്ട ശേഷമായിരുന്നു ഉത്തരവ് പുറത്തിറങ്ങുന്നത്. 

2020-2021 അധ്യയനവര്‍ഷത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ മാര്‍ച്ച് മാസം നാലാം തീയതിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്. സെപ്തംബര്‍ ഒന്നാം തീയതിയാണ് ഫീസിളവ് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്നത്. അതേസമയം, വിദ്യാര്‍ഥികള്‍ അടച്ച ഫീസ് തീരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉത്തരവില്‍ പറയുന്നില്ല. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News