പാലാ ബിഷപ്പ് വിവാദം: സമുദായനേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് കാനം രാജേന്ദ്രൻ

ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു

Update: 2021-09-21 11:56 GMT
Editor : Shaheer | By : Web Desk
Advertising

പാലാ ബിഷപ്പ് വിവാദത്തിൽ സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ലെന്നും പാലാ ബിഷപ്പ് അദ്ദേഹത്തിന്റെ പരാമർശം പരിശോധിക്കട്ടെയെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യനുള്ള കാലംമുതൽ പ്രണയവും വിവാഹവുമുണ്ട്. അതിന് മതത്തിന്റെ പരിവേഷം നൽകരുത്. അത് ആധുനിക സമൂഹത്തിന് ഒട്ടും ചേർന്നതല്ല. എല്ലാവരും സംയമനം പാലിക്കേണ്ട സന്ദർഭമാണ്. ജാതിയുടെ പേരിലായാലും മതത്തിന്റെ പേരിലായാലും വിഭാഗീയതയ്ക്ക് ആരും ഇടയുണ്ടാക്കരുത്. മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കരുത്. പ്രതിപക്ഷം വിഷയം ചർച്ച ചെയ്ത് വഷളാക്കുകയാണ്-കാനം ആരോപിച്ചു.

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷമടക്കം ആവശ്യപ്പെടുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. മതസമുദായങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ സർക്കാർ സമുദായനേതാക്കന്മാരുടെ യോഗം വിളിച്ചുചേർക്കണമെന്നും ആവശ്യമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി സമവായചർച്ചയ്ക്ക് മുൻകയ്യെടുക്കാത്തതിനെ ഇന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News