പാലക്കാട് ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം; ഒരാൾകൂടി കീഴടങ്ങി

സമുദായ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ബി.ജെ.പി പ്രവർത്തകൻ അരുൺകുമാറിന് പരിക്കേറ്റത്.

Update: 2022-03-14 03:50 GMT

പാലക്കാട് തരൂരിലെ ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകക്കേസിൽ ഒരാൾക്കൂടി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുൻ ആണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി.

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി യാണ് മിഥുൻ. സമുദായ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ബി.ജെ.പി പ്രവർത്തകൻ അരുൺകുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം.

മാർച്ച് രണ്ടിനാണ് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അരുണിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിച്ച ബി.ജെ.പി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News