പാലക്കാട് സിപിഎം നേതാക്കൾ വ്യാപാരിയെ കടയിൽ കയറി മർദിച്ചതായി പരാതി

പ്രതികൾക്കെതിരെ കോട്ടായി പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും കോണ്‍ഗ്രസ് നേതാവായ സുജിത്ത് ചന്ദ്രൻ പറഞ്ഞു

Update: 2025-10-22 04:20 GMT
Editor : ലിസി. പി | By : Web Desk

Photo| MediaOne

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിൽ സിപിഎം നേതാക്കൾ വ്യാപാരിയെ കടയിൽ കയറി മർദിച്ചു. പെരിങ്ങോട്ടുകുറിശ്ശി സിപിഎം ലോക്കൽ സെക്രട്ടറി സതീഷ് , കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനെ മർദിച്ചത്.

സിപിഎം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും തമ്മിൽ ബന്ധമുണ്ടെന്ന് കാണിച്ച് സി പി. എം സംസ്ഥാന സെക്രട്ടറിക്ക് സുജിത്ത് ചന്ദ്രൻ കത്തെഴുതി എന്ന് പറഞ്ഞാണ് മർദിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് താൻ കത്തെഴുതിയിട്ടില്ലെന്നും സിപിഎം നേതാക്കളായതിനാൽ പ്രതികൾക്കെതിരെ  കോട്ടായി പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും സുജിത്ത് ചന്ദ്രൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News