പാലക്കാട് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം; സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

പ്രധാന അധ്യാപിക ഉൾപ്പടെയുള്ളവരെ മാറ്റാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയില്ലെന്നും നാട്ടുകാർ

Update: 2025-06-25 11:14 GMT

പാലക്കാട്: പാലക്കാട് നാട്ടുകല്ലിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. 

മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതിനെ തുടർന്ന് നിരവധി രക്ഷിതാക്കൾ സമാനമായ അനുഭവങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വലിയ പ്രതിഷേധമാണ് സ്കൂളിനെതിരെ നടക്കുന്നത്. ആശിർനന്ദയുടെ മരണത്തെ തുടർന്ന് പ്രധാന അധ്യാപിക ഉൾപ്പടെയുള്ളവരെ മാറ്റാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയില്ലെന്നും നാട്ടുകാർ.

ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി എടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.എന്നാൽ നടപടി രേഖാമൂലം ലഭിച്ചാൽ മാത്രം പ്രതിഷേധം അവസാനിപ്പിക്കുമെന്ന് നാട്ടുകാർ. രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും നാളെ ഉച്ചയ്ക്ക് 2 മണിക്ക് പ്രശ്നപരിഹാരത്തിന് വീണ്ടും യോഗം ചേരും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News