പാലക്കാട് പുതുനഗരത്ത് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്
Update: 2025-09-05 01:42 GMT
representative image
പാലക്കാട്: പുതുനഗരത്ത് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
പൊട്ടിത്തെറിയില്‍ മാങ്ങോട് ലക്ഷംവീട് നഗറിലെ ശരീഫിനും സഹോദരി ഷഹാനക്കും പരിക്കേറ്റിരുന്നു. ഹക്കീമിന്റെ അയല്‍വാസിയായ റഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. മനുഷ്യജീവന് അപകടം വരുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചെന്നാണ് എഫ്‌ഐആര്‍.