പബ്ജി കളിക്കാനുള്ള പണത്തിനായി സ്‌കൂളിൽ നിന്ന് ലാപ്‌ടോപ് മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

പിട്ടുകാരി എംഎംയുപി സ്‌കൂളിൽ നിന്ന് മൂന്നു ലാപ്പ്‌ടോപ് മോഷണം പോയതായി വടക്കഞ്ചേരി പൊലീസിന് പരാതി ലഭിച്ചിരുന്നു

Update: 2023-08-11 02:10 GMT
Advertising

പാലക്കാട്: ഓൺലൈനായി പബ്ജി ഗെയിം കളിക്കുന്നതിനുള്ള പണത്തിനായി സ്‌കൂളിൽ നിന്ന് ലാപ്‌ടോപുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വാൽക്കുളമ്പ് സ്വദേശി അലൻ ഷാജി(23 ), ആരോഗ്യപുരം സ്വദേശി വിമൽ(19) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് വടക്കഞ്ചേരിയിലെ സ്‌കൂളിൽ നിന്ന് മൂന്നു ലാപ്പ്‌ടോപാണ് ഇവർ മോഷ്ടിച്ചത്. ലാപ്‌ടോപ് വിറ്റതോടെയാണ് ഇവർ പൊലീസിന്റെ പിടിയിലായത്.

കിഴക്കഞ്ചേരി വാൽക്കുളമ്പ് പിട്ടുകാരി എംഎംയുപി സ്‌കൂളിൽ നിന്ന് മൂന്നു ലാപ്പ്‌ടോപ് മോഷണം പോയതായി വടക്കഞ്ചേരി പൊലീസിന് പരാതി ലഭിച്ചിരുന്നു. കമ്പ്യൂട്ടർ റൂം കുത്തിതുറന്നാണ് മോഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോഴാണ് പാലക്കാടുള്ള ഒരു ഷോപ്പിൽ ലാപ്പ്‌ടോപ് വില്പനയ്ക്ക് എത്തിയ വിവരം പൊലീസ് അറിയുന്നത്. ഉടൻ സ്ഥലത്ത് എത്തിയെങ്കിലും ലാപ്പ്‌ടോപ് കൊണ്ടുവന്ന യുവാക്കളെ കിട്ടിയില്ല. പിന്നീട് ഇവരുടെ ചിത്രങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് വഴിയിൽ നിന്ന് രണ്ട് പേരെയും കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ ഓൺലൈനായി പബ്ജി കളിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. ഒരു ലാപ്‌ടോപ്പ് 4500 രൂപയ്ക്കാണ് ഇവർ വിറ്റത്. ഇത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റ് രണ്ട് ലാപ്‌ടോ്ുകൾ പ്രതികളുടെ കയ്യിൽ നിന്ന് കണ്ടെടുത്തു.

കൈറ്റ് ഓഫീസിൽ നിന്ന് അനുവദിച്ച ലാപ്പ്‌ടോപാണ് പ്രദേശവാസികളായ പ്രതികൾ മോഷ്ടിച്ചത്. കോടതിയിൽ ഹാജറാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.


Full View

Palakkad: Youth arrested for stealing laptops from school for money to play PUBG game online

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News