കുമ്പള സ്കൂളിൽ ഫലസ്തീൻ വിഷയമാക്കിയുള്ള മൈം തടഞ്ഞതിൽ ജില്ലാ കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും; അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത

നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും

Update: 2025-10-05 02:46 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞ സംഭവത്തിൽ പൊലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചിരുന്നു.

നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകർ തടസ്സപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിർത്തി വെച്ച അധ്യാപകർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.

സ്കൂളിൽ വെള്ളിയാഴ്ചയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം  അധ്യാപകർ തടഞ്ഞത്. മൈം ഷോ പൂർത്തിയാവുന്നതിന് മുൻപേ അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News