തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്‍റെ ജമാഅത്ത് ബന്ധം വീണ്ടും സ്ഥിരീകരിച്ച് പാലോളി മുഹമ്മദ് കുട്ടി
രാഷ്‌ട്രീയ സഖ്യത്തിലേക്ക് രണ്ട് കൂട്ടരും പോയിട്ടില്ലെന്നും പാലോളി കൂട്ടിച്ചേര്‍ത്തു
മലപ്പുറം: തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‌ലാമിയുമായി സിപിഎം സഹകരിച്ചത് വീണ്ടും സ്ഥിരീകരിച്ച് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. കോൺഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംഘടനയായതിനാലാണ് സഹകരിച്ചതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.രാഷ്‌ട്രീയ സഖ്യത്തിലേക്ക് രണ്ട് കൂട്ടരും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനുമായി പാർട്ടി നിലപാടെടുത്തത്. വെള്ളാപ്പള്ളിയുടെ എല്ലാ നിലപാടുകളെയും പിന്തുണച്ചിട്ടില്ല. പത്മകുറിനെ ദേവസ്വം ബോർഡ് പ്രസിഡന്‍റാക്കിയത് തന്നെ തെറ്റായിരുന്നെന്നും പാലോളി പറഞ്ഞു. പത്മകുമാറിന് കഴിവില്ല . കഴിവില്ലായ്മയാണ് അഴിമതിയിലേക്ക് എത്തിക്കുന്നത്. സിപിഎം വെള്ളാപ്പള്ളിയുടെ എല്ലാ നിലപാടുകളെയും പിന്തുണച്ചിട്ടില്ല. പ്രശ്നത്തിൻ്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയോട് സമീപനം. ബിഡിജെഎസും വെള്ളാപ്പള്ളിയും രണ്ടാണ്.
പിഎം ശ്രീയുടെ കാര്യത്തിൽ അപാകത സംഭവിച്ചു. മന്ത്രിസഭയിൽ ചർച്ച ചെയ്യണമായിരുന്നു. പി.കെ ശശിയും പാർട്ടിയും തമ്മിലെ പ്രശ്നത്തിൽ രണ്ട് ഭാഗത്തും പോരായ്മ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.