പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത്; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മുമ്പ് പറഞ്ഞതാണ്: പന്ന്യൻ രവീന്ദ്രൻ

സ്ഥാനാർഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Update: 2024-02-04 15:17 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാനില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സ്ഥാനാർഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ തന്റെ പേര് എല്ലാ കാലത്തും ഉയർന്നു കേൾക്കാറുണ്ട്. ലിസ്റ്റിൽ ഒന്നാമനായിട്ടും പേര് വരും. അതൊന്നും വലിയ കാര്യമാക്കേണ്ട. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. അത് പാർട്ടിയെ ബോധ്യപ്പെടുത്തും. ഈ പറയുന്നതൊന്നും തീരുമാനല്ല. അതുകൊണ്ട് സ്ഥാനാർഥിയാണെന്ന് പ്രചരിപ്പിക്കരുത്. പാവപ്പെട്ട എന്ന ഉപദ്രവിക്കരുതെന്നാണ് അഭ്യർഥിക്കാനുള്ളത്-പന്ന്യൻ പറഞ്ഞു.

Advertising
Advertising

ഇത്തവണ കേരളത്തിലെ മിക്ക സീറ്റുകളിലും ഇടതുപക്ഷത്തിന് വിജയപ്രതീക്ഷയുണ്ട്. കേന്ദ്ര ഭരണത്തിനെതിരെ കേരളത്തിലെ ജനങ്ങൾ പ്രതിഷേധത്തിലാണ്. എല്ലാവരും ആഗ്രഹിക്കുന്നത് മതനിരപേക്ഷ ഇന്ത്യയാണ്. അതിന് തടസമുണ്ടാകുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News