വർഗീയ പരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി

എ.പ്രവീണിനെ മാനന്തവാടിയിലേക്കാണ് സ്ഥലം മാറ്റിയത്

Update: 2023-10-06 03:36 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: വർഗീയ പരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി. സെക്രട്ടറി എ.പ്രവീണിനെ സ്ഥലം മാറ്റിയത് വയനാട് മാനന്തവാടിയിലേക്കാണ്. സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണ സമിതിയും പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു.

നഗരസഭാ ചെയർമാനും രണ്ട് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് പ്രവീൺ വർഗീയാധിക്ഷേപവും അധിക്ഷേപവും നടത്തിയത്. നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥനും നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെ വലിയ വിമർശനം ഉയര്‍ന്നിരുന്നു.  യു.ഡി.എഫാണ് പാനൂർ നഗരസഭ ഭരിക്കുന്നത്. സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് നഗരസഭ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം ഏരിയാകമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News