പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: 'ഭർത്താവിനെതിരായ ആരോപണം തന്നെക്കൊണ്ട് പറയിച്ചത്'; മലക്കം മറിഞ്ഞ് പരാതിക്കാരി

ഇന്നലെ മുതൽ മകളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്

Update: 2024-06-10 14:12 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിൽ മലക്കം മറിഞ്ഞ് പരാതിക്കാരിയായ യുവതി.ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് യുവതി പറഞ്ഞു. സ്ത്രീധന പീഡന ആരോപണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്നും കുറ്റബോധം കൊണ്ടാണ് തുറന്നു പറയുന്നതെന്നും പെൺകുട്ടി യുട്യൂബ് വീഡിയോയിൽ പറഞ്ഞു.

'സമ്മർദം കൊണ്ടാണ് മൊഴി നൽകിയത്.അഭിഭാഷകൻ പറഞ്ഞത് അനുസരിച്ചാണ് 150 പവൻ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ചത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. താൻ ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുടെ മുന്നിലാണ് മാധ്യമങ്ങൾക്ക് മുന്നിലും പൊലീസിലും ആരോപണം ഉന്നയിച്ചത്'. പശ്ചാത്തപിക്കുന്നുവെന്നും ഖേദിക്കുന്നുവെന്നും പെൺകുട്ടി വീഡിയോയില്‍ പറഞ്ഞു.

Advertising
Advertising

അതേസമയം, പെൺകുട്ടി ജോലി സ്ഥലത്താണെന്നും ഇന്നലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കില്ലെന്നും കുടുംബം പറയുന്നു. ജോലി സ്ഥലത്ത് നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നതെന്നും പെൺകുട്ടിയുടെ അച്ഛൻ ഹരിദാസ് മീഡിയവണിനോട് പറഞ്ഞു. ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മകൾ ജൂൺ മൂന്ന് മുതൽ അവധിയിലാണെന്ന് മനസിലായതെന്നും പിതാവ് പറഞ്ഞു.  ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് സംശയിക്കുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

Full View

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News