പങ്കാളിയെ കുത്തിപരിക്കേൽപിച്ചു; കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ അറസ്റ്റിൽ

മുരുകേശനും രേഷ്മയും മാസങ്ങളായി കൊച്ചിയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്

Update: 2022-11-26 09:13 GMT
Editor : banuisahak | By : Web Desk

കൊച്ചി: കൊച്ചിയിൽ പങ്കാളിയെ കുത്തിപ്പരിക്കേൽപിച്ച് ട്രാൻസ്‌ജെൻഡർ. ആക്രി കച്ചവടക്കാരനായ മുരുകേശനാണ് പരിക്കേറ്റത്. പ്രതി ചെന്നൈ സ്വദേശി രേഷ്മയെ നോർത്ത് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.  

ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. മുരുകേശനും രേഷ്മയും മാസങ്ങളായി കൊച്ചിയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുരുകേശന്റെ ഭാര്യ ഈ ബന്ധം ചോദ്യം ചെയ്തതാണ് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമായത്. തുടർന്ന് രേഷ്മ കത്തി ഉപയോഗിച്ച് മുരുകേശന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മുരുകേശൻ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രി തന്നെ പോലീസ് രേഷ്മയെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News