തലസ്ഥാന വിവാദത്തിൽ ഹൈബിയെ തള്ളി കോൺഗ്രസ്; സ്വകാര്യ ബിൽ പിൻവലിക്കാൻ നിർദേശം

ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു.

Update: 2023-07-02 09:09 GMT

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ പിൻവലിക്കാൻ ഹൈബി ഈഡന് കോൺഗ്രസ് നിർദേശം. ഹൈബിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളിൽനിന്നും ഘടകകക്ഷികളിൽനിന്നും വലിയ വിമർശനമാണ് ഉയർന്നത്. ബിൽ അവതരിപ്പിക്കുമ്പോൾ ഹൈബി പാർട്ടിയോട് അനുമതി തേടേണ്ടിയിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു.

ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു. ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം ഹൈബിയോട് ബിൽ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഹൈബിയുടെ നീക്കം പാർട്ടിയുടെ അറിവോടെയല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടക്കേണ്ട സമയത്ത് അനാവശ്യ വിവാദമുണ്ടാക്കിയതിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News