'ആക്ഷേപങ്ങൾ കൊണ്ട് സിപിഎമ്മിനെ തകർക്കാനാവില്ല, കത്ത് വിവാദത്തില്‍ പാർട്ടി വ്യക്തത വരുത്തും'; മന്ത്രി വി.ശിവൻകുട്ടി
വാനരൻ എന്ന വാക്ക് സുരേഷ് ഗോപി ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി
Update: 2025-08-18 07:11 GMT
തിരുവനന്തപുരം: കത്ത് വിവാദത്തിൽ സിപിഎം വ്യക്തത വരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ കൊണ്ട് സിപിഎമ്മിനെ തകർക്കാനാവില്ല. പക്ഷപാതപരമായ സിപിഎം വിരോധമാണിത്.പി ബിയെ സംബന്ധിച്ച വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നൽകുന്നില്ല.പാർട്ടിക്ക് പുറത്തും അകത്തും ചർച്ച ചെയ്യണ്ട വിഷയങ്ങൾ ഉണ്ടല്ലോ എന്നും ശിവൻകുട്ടി പറഞ്ഞു.
വോട്ട് കൊള്ള ആരോപണം ഉന്നയിച്ചവരെ വാനരൻ എന്ന് ആക്ഷേപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മന്ത്രി വിമര്‍ശിച്ചു. വാനരൻ എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കാൻ പാടില്ലായിരുന്നു. തനിക്ക് വേണമെങ്കിൽ സുരേഷ് ഗോപിയെ വേറെ പേര് വിളിക്കാൻ കഴിയും. എന്നാൽ താൻ അത് ചെയ്യുന്നില്ല.കള്ളവോട്ട് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചെതെന്നും ശിവൻകുട്ടി പറഞ്ഞു.