'മൃതദേഹം വിട്ടു നൽകാൻ ഇടപെടണം'; പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

കഴിഞ്ഞ ആറു ദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.

Update: 2022-10-16 08:18 GMT

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞ ആറു ദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാവണം. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ മൃതദേഹം ഇതുവരെയും വിട്ടുനൽകിയിട്ടില്ല. മൃതദേഹം ആചാരപ്രകാരം സംസ്‌കരിക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും മകൻ കത്തിൽ ആവശ്യപ്പെട്ടു.

ഇന്നലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂടുതൽ സ്ത്രീകളെ നരബലി നടത്താൻ പ്രതികൾ ശ്രമം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News