പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കഴിഞ്ഞ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്.

Update: 2022-06-27 08:27 GMT

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരി സ്വദേശി ടി. അമൽ, മൂരിക്കൊവ്വൽ സ്വദേശി എം.വി അഖിൽ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News