വിദ്വേഷ പരാമര്‍ശക്കേസ്; പി.സി ജോർജിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു

Update: 2025-02-28 02:38 GMT
Editor : Jaisy Thomas | By : Web Desk

കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവ് പി.സി ജോർജിന്‍റെ ജാമ്യാപേക്ഷയിൽ ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് കോടതി തേടിയിരുന്നു. നിലവിൽ റിമാൻഡിലുള്ള  ജോർജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News