പി.സി ജോർജിന്റെ സഹോദരൻ തോറ്റു
ഈരാറ്റുപേട്ട നഗരസഭയിലാണ് ജോർജിന്റെ സഹോദരൻ ചാർളി ജേക്കബ് മത്സരിച്ചിരുന്നത്
Update: 2025-12-13 07:19 GMT
കോട്ടയം: ബിജെപി നേതാവ് പി.സി ജോർജിന്റെ സഹോദരൻ തോറ്റു. ഈരാറ്റുപേട്ട നഗരസഭ 29-ാം വാർഡിലാണ് ജോർജിന്റെ സഹോദരൻ ചാർളി ജേക്കബ് മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് നേതാവ് ജെയിംസ് കുന്നേൽ ആണ് ഇവിടെ വിജയിച്ചത്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. ആറ് കോർപറേഷനുകളിൽ നാലിടത്തും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിച്ചു.